Posts

Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 5, 6, and 7

ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം     അദ്ധ്യായം 5 അന്പാടി തന്നിലന്നു നന്ദ - ഗോപനും മറ്റു   ദന്പതീജനങ്ങളും രോഹിണീ - ദേവിതാനും പെറ്റിതു യശോദയെന്നാരുമേയറിഞ്ഞീല   കുറ്റമ , ല്ലവൾതന്നേ ചെറ്ററിഞ്ഞതേയുള്ളൂ . പിറ്റന്നാൾ പുലർകാലേ ബാലക - ശബ്ദം കേട്ടു   തെറ്റെന്നു നന്ദ - ഗോപൻ ചെന്നങ്ങു നോക്കുന്നേരം   കോമളനായിട്ടൊരു പുത്രനെക്കണ്ടമൂലം   ആമോദം ഉണ്ടായതും എന്തു ഞാൻ പറയുന്നു ! നന്ദന - മുഖം കണ്ടു നന്ദനും സ്നാനം ചെയ് തു   നന്ദിച്ചു വിപ്രന്മാർക്കു ദാനവും തുടങ്ങിനാൻ .                   10 ശിൽപ്പമായലങ്കരിച്ചുള്ളൊരു പശുക്കളെ   വിപ്രന്മാർക്കിരുന്നൂറു സഹസ്രം നൽകീടിനാൻ . പിന്നെയും ഏഴു തില - പർവത - ദാനം ചെയ് തു   പൊന്നുകൾ   പണങ്ങളും   പട്ടുകൾ വസ്ത്രങ്ങളും   എന്നിവ തൃപ്തി - വരുവോളവും നൽകീടിനാൻ   നന്ദനന്നാശീർവാദം ചെയ് തിതു വിപ്രന്മാരും . ജാത - മോദേന ജാത - കർമ്മവും ച...

Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 4

ശ്രീമദ് ഭാഗവതം ദശമം   --   ഭാഷാഗാനം     നാലാം അദ്ധ്യായം   കന്യകാ - രോദനത്തെക്കേട്ടൊരു   രക്ഷിവൃന്ദം   വന്നൊരു ഭയത്തോടും കംസനോടറിയിച്ചാർ . എത്രയും ഭീതിപൂണ്ടു കംസനും വേഗത്തോടും   ഗാത്രവും വിറച്ചതിദീനനായോടിച്ചെന്നു   കന്യക - തന്നെപ്പിടിച്ചീടിനാനനതുനേരം ; തന്നുള്ളിൽ ഭയത്തോടും ദേവകിതാനും ചൊന്നാൾ :- " ഭ്രാതാവേ ! മഹാമതേ ! സാഹസം എന്തിതയ് യോ ! ചേതസി നിനയ് ക്ക നീ , സോദരിയല്ലോ ഞാനും ? സുന്ദരന്മാരാം ആറു പുത്രരെ വധിച്ചു നീ   കന്യക - തന്നെ മമ നൽകുക കൃപയാലേ !                       10 കന്യകാ - വധത്തിനു പാപവും ഇല്ലേ പാർത്താൽ ? പിന്നെയിന്നിവൾ നിന്നെക്കൊല്ലുവാൻ ആളാകുമോ ?” ഇത്തരം   ഓരോതരം പറഞ്ഞു കരയുന്നോ -- രുത്തമ - സ്ത്രീരത്നത്തെബ് ഭർത്സിച്ചു   മഹാ - ഖലൻ . കന്യക - തന്റെ പാദം   പിടിച്ചങ്ങുയർത്തിക്കൊ -- ണ്ടുന്നത - ശിലതന്മേൽ അടിപ്പാൻ തുടർന്നപ്പോൾ ...