Bhagavatam PuRayannooR daSamam kiLippaaTTu^ -- Chapter 8, 9, & 10
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം -- അദ്ധ്യായം 8, 9, & 10 അക്കാലം യദുവീരന്മാരുടെ പുരോഹിതൻ മുഖ്യനാം ഗർഗ്ഗൻ വസുദേവന്റെ വചനത്താൽ നന്ദ - ഗോകുലത്തിങ്കൽ ചെന്നിതു , മോദത്തോടും നന്ദിച്ചു സൽക്കരിച്ചു നന്ദനും ഉരചെയ് തു :-- " ധന്യനായ്ച്ചമഞ്ഞു ഞാനിന്നു നിന്തിരുവടി -- തന്നെക്കണ്ടതുമൂലം , സൌഖ്യവും വന്നൂ തുലോം . നമ്മുടെ ഗൃഹമതും കുലവും വിശുദ്ധമായ് ; ജന്മവും സഫലമായ് വന്നിതു ഭാഗ്യവശാൽ . മോഹവാരിധിതന്നിൽ മഗ്നരാം കുടുംബികൾ -- ക്കൈഹികപാരത്രികസൌഖ്യങ്ങൾ വരുത്തുവാൻ 10 നിസ് പൃഹന്മാരായ് വിഷ്ണുഭക്തരായ് സമന്മാരായ് ഉൾപ്പൂവിൽ കാരുണ്യവും ഏറുന്ന മുനീന്ദ്രന്മാർ തഞ്ചാതേ ലോകങ്ങളിൽ സഞ്ചരിച്ചീടുമെന്ന -- തഞ്ചാറു വയസ്സെനിയ് ക്കായന്നേ കേൾപ്പുണ്ടു ഞാൻ . എന്നുടെ ഗൃഹംതന്നിലിന്നെഴുന്നെള്ളിയതും എന്നെയുമനുഗ്രഹിച്ചീടുവാൻ തന്നെ നൂനം . ജ്യോതിശ്ശാസ്ത്രവും തപശ്ശക്തിയും ഭവാനോളം ഏതൊരുവനുമില്ലെന്നെല്ലാർക്കും ബോധമല്ലോ . അങ്ങിനെയുള്ള ഭവാനെന്നുടെ പുത്രന്മാർക്കു ...